Monday, 30 December 2013
65:7
കഴിവുള്ളവന് തന്റെ കഴിവില്‍
നിന്ന് ചെലവിനു കൊടുക്കട്ടെ. വല്ലവന്നും തന്റെ ഉപജീവനം ഇടുങ്ങിയതായാല്‍
അല്ലാഹു അവന്നു കൊടുത്തതില്‍ നിന്ന് അവന് ചെലവിന് കൊടുക്കട്ടെ. ഒരാളോടും
അല്ലാഹു അയാള്‍ക്ക് കൊടുത്തതല്ലാതെ ( നല്കാന് ) നിര്‍ബന്ധിക്കുകയില്ല.
അല്ലാഹു ഞെരുക്കത്തിനു ശേഷം സൌകര്യം ഏര്‍പെടുത്തികൊടുക്കുന്നതാണ്.(65:7)
Friday, 27 December 2013
2:186
നിന്നോട് എന്റെ ദാസന്മാര്
എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക് ഏറ്റവും )
അടുത്തുള്ളവനാകുന്നു ( എന്ന് പറയുക. ) പ്രാര്ത്ഥിക്കുന്നവന് എന്നെ
വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം
നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍
അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍
വേണ്ടിയാണിത്.(2:186)
Wednesday, 25 December 2013
65:7
കഴിവുള്ളവന് തന്റെ കഴിവില്‍
നിന്ന് ചെലവിനു കൊടുക്കട്ടെ. വല്ലവന്നും തന്റെ ഉപജീവനം ഇടുങ്ങിയതായാല്‍
അല്ലാഹു അവന്നു കൊടുത്തതില്‍ നിന്ന് അവന് ചെലവിന് കൊടുക്കട്ടെ. ഒരാളോടും
അല്ലാഹു അയാള്‍ക്ക് കൊടുത്തതല്ലാതെ ( നല്കാന് ) നിര്‍ബന്ധിക്കുകയില്ല.
അല്ലാഹു ഞെരുക്കത്തിനു ശേഷം സൌകര്യം ഏര്‍പെടുത്തികൊടുക്കുന്നതാണ്.(65:7)
10:107
നിനക്ക് അല്ലാഹു വല്ല ദോഷവും
ഏല്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്
നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം
തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്മാരില് നിന്ന് താന്‍
ഇച്ഛിക്കുന്നവര്‍ക്ക് അത് ( അനുഗ്രഹം ) അവന് അനുഭവിപ്പിക്കുന്നു. അവന്
ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(10:107)
Tuesday, 24 December 2013
6:59
അവന്റെ പക്കലാകുന്നു
അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും
കടലിലുമുള്ളത് അവന് അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല.
ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ,
ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍
എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല.
Sunday, 22 December 2013
2:256
2:286
അല്ലാഹു ഒരാളോടും അയാളുടെ
കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്
പ്രവര്‍ത്തിച്ചതിന്റെ സത്ഫലം അവരവര്ക്കുതന്നെ. ഓരോരുത്തര്
പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ,
ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍
ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ
ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ,
ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ
മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ.
നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി
നീ ഞങ്ങളെ സഹായിക്കേണമേ.(2:286)
Wednesday, 18 December 2013
49:11
സത്യവിശ്വാസികളേ, ഒരു ജനവിഭാഗം
മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ ( പരിഹസിക്കപ്പെടുന്നവര്‍ )
അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം
സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ ( പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ )
മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക്
പറയരുത്. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും
ചെയ്യരുത്.
Subscribe to:
Posts (Atom)